malayalam.muslimmirror.com Open in urlscan Pro
159.223.82.82  Public Scan

URL: https://malayalam.muslimmirror.com/
Submission: On January 15 via api from US — Scanned from US

Form analysis 4 forms found in the DOM

POST #

Welcome!Log into your account

your username

your password

Forgot your password?

Create an account

POST #

your email

your username

A password will be e-mailed to you.

GET https://malayalam.muslimmirror.com/

Search

GET https://malayalam.muslimmirror.com/

Text Content

Sign in Join
* Click here - to use the wp menu builder

Sign in

Welcome!Log into your account

your username
your password
Forgot your password?
Create an account
Sign up

Welcome!Register for an account
your email
your username
A password will be e-mailed to you.
Password recovery
Recover your password

your email

Search

MUSLIMMIRROR MALAYALAM

DISCOVER THE ART OF PUBLISHING

Home Blog

ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്താക്രമണം

* Latest
* Middle East
* Muslim World
* Palestine

MMM Reporter

January 12, 2024
0

പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സൻആ: യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. ഹുദൈദ, സൻആ തുടങ്ങി
പത്തിടങ്ങളിൽ ബോംബിട്ടു . തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യുഎസിന്
പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ പറയുന്നു. ഇതോടെ
പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്.

ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക്
നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ
അർധരാത്രി ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ സാധ്യത
സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ്
അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോർട്ട്
ചെയ്തിരുന്നു. ഹുദൈദക്കും ഹജ്ജാക്കും ഇടയിൽ ഹൂതികൾ ഡ്രോണുകൾ അയക്കുന്ന കേന്ദ്രങ്ങൾ
അക്രമിക്കാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണലും
നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന കുരുതി മേഖലായുദ്ധം അനിവാര്യമാക്കുമെന്ന്
ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്
വംശഹത്യയെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിൽ ഹേഗിലെ അന്താരാഷ്ട്ര
കോടതി മുമ്പാകെ ഇന്നും വാദം തുടരും. ഇസ്രായേലിൻറേത് വംശഹത്യയാണെന്ന് സഥാപിക്കുന്ന
നിരവധി തെളിവുകൾ ദക്ഷിണാഫ്രിക്ക ഇന്നലെ കോടതിക്ക് കൈമാറി. എന്നാൽ ആരോപണം
അന്യായമാണെന്നും ഹമാസിനെ പിന്തുണക്കുന്നതാണെന്നും നെതന്യാഹു ആരോപിച്ചു.

ടണൽ തകർക്കുന്നതിനിടെ ആറ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

* Latest
* Middle East
* Muslim World
* Palestine
* War
* World News

MMM Reporter

January 10, 2024
0

സംഭവം മാധ്യമപ്രവർത്തകരുടെ കൺമുന്നിൽ

ഗസ്സ: സെൻട്രൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ കാണിക്കാൻ ഹമാസിന്റെ ടണൽ തകർക്കുന്നതിനിടെ
ആറ് ഇസ്രായേൽ സൈനികർ ഉഗ്രസ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലെ അൽബുറൈജ്
അഭയാർഥി ക്യാമ്പിലാണ് സംഭവം.

ഇവിടെ ഹമാസിന്റെ തുരങ്കം തകർക്കുന്നതിനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കൾ
പ്രതീക്ഷിച്ചതിന് അരമണിക്കൂർ മുമ്പേ പൊട്ടിത്തെറിച്ചാണ് ഇസ്രായേൽ പ്രതിരോധ സേനയിലെ
ആറ് റിസർവ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു സംഭവം.

സംഭവസ്ഥലത്ത് ഹമാസ് റോക്കറ്റ് നിർമാണ പ്ലാന്റ് ഉണ്ടായിരുന്നുവെന്നാണ് ഐ.ഡി.എഫ്
പറയുന്നത്. ഇത് തകർക്കുന്നത് കാണിക്കാൻ ഇസ്രായേൽ അനുകൂല മാധ്യമ പ്രവർത്തകരുടെ
സംഘത്തെ സൈന്യം കൂടെ കൂട്ടിയിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കെയാണ്
ഉഗ്രസ്ഫോടനം നടന്നതും ആറുപേർ കൊല്ലപ്പെട്ടതും. നിരവധി സൈനികർക്ക് സാരമായി
പരിക്കേറ്റതായി സംഘത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇസ്രായേൽ ലേഖകൻ ഇമ്മാനുവൽ ഫാബിയൻ
റിപ്പോർട്ട് ചെയ്തു. തന്റെ കൺമുന്നിൽ വലിയ സ്ഫോടനം നടക്കുന്നത് കണ്ടതായി ഇമ്മാനുവൽ
പറഞ്ഞു.

ഉടൻ തന്നെ റിപ്പോർട്ടർമാരെ സംഭവസ്ഥലത്തുനിന്ന് നീക്കി. വൻ അപകടമുണ്ടായതായി സൈനിക
കമാൻഡർമാർ റേഡിയോ വഴി പറയുന്നത് കേട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്
ചെയ്യുന്നു.

കെ.കെ നായരുടെ ആരാണ് കെ.കെ മുഹമ്മദ് !

* Article
* Kerala Muslim
* Latest

MMM Reporter

January 9, 2024
0

പി. കെ. നിയാസ്

കെ. കെ. നായരും കെ. കെ. മുഹമ്മദും തമ്മിൽ എന്താണ് ബന്ധം? രണ്ടുപേരും മലയാളികളാണ്
എന്നതിനൊപ്പം സംഘപരിവാറിന് കഞ്ഞി വെച്ചവരുമാണ്. ബാബരി മസ്ജിദിൽ വിഗ്രഹം
പ്രതിഷ്ഠിച്ച് തൽസ്ഥാനത്ത് രാമ ക്ഷേത്രം പണിയാനുള്ള പദ്ധതിയാണ് കണ്ടംകുളം
കൃഷ്ണകുമാര്‍ കരുണാകരന്‍ നായര്‍ എന്ന കെ.കെ.നായര്‍ ‘ശിലാന്യാസം’ നടത്തി
വിജയിപ്പിച്ചതെങ്കിൽ, ബാബരിക്ക് പുറമേ വാരണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്
ഗാഹ് മസ്ജിദും സംഘപരിവാറിന് തീറെഴുതി കൊടുക്കാനുള്ള ഗൂഢ പദ്ധതിക്കാണ് കരിങ്ങാമണ്ണ്
കുഴിയിൽ മുഹമ്മദ്‌ എന്ന കെ കെ മുഹമ്മദ് അരങ്ങൊരുക്കുന്നത്.

1949ല്‍ ബാബറി മസ്ജിദിനുള്ളില്‍ രാമ വിഗ്രഹം സ്ഥാപിച്ചതിന് പിന്നില്‍
പ്രവര്‍ത്തിച്ചത് കെ. കെ. നായർ എന്ന മലയാളിയായിരുന്നു. ഹിന്ദു-മുസ്‌ലിം കലാപങ്ങൾ,
ബാബരി മസ്ജിദ് തകർക്കപ്പെട്ടത്, പള്ളി നിലനിന്ന സ്ഥലം പരമോന്നത കോടതി
ഹിന്ദുക്കൾക്ക് സമ്മാനിച്ചത്, അവിടെ അന്യായമായി രാമക്ഷേത്രം നിർമിച്ചത് തുടങ്ങി
ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേരറുത്ത സകല പ്രവർത്തനങ്ങൾക്കും കാരണക്കാരനാണ്
1907ല്‍ ആലപ്പുഴയിലെ കൈനകരിയിൽ ജനിച്ച് 1977ൽ മരിച്ച കെ.കെ.നായര്‍.

ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന നായർ 1947ൽ ജോലിയുടെ ഭാഗമായി യു പിയിലെ ഗോണ്ടയിൽ
എത്തിയത് മുതൽ ഹിന്ദുത്വ ആശങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ബല്‍റാംപൂര്‍ ഭരണാധികാരി
മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് നാഥ് എന്നിവരുമായി സുഹൃദ്ബന്ധം
സ്ഥാപിച്ചതോടെ ഇത് ശക്തിപ്പെട്ടു. ‘വിദേശാധിപത്യത്തില്‍ നശിപ്പിക്കപ്പെട്ട ഹൈന്ദവ
ആരാധനാലയങ്ങള്‍ തിരികെ പിടിക്കണ’ മെന്ന വി.ഡി സര്‍വര്‍ക്കറുടെ ആശയം നടപ്പാക്കൽ
ആയിരുന്നു ആദ്യ പടി.

1949ജൂണ്‍ ഒന്നിന് ഫൈസാബാദിന്‍റെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്ട്രേ റ്റുമായി
നിയമിതനായ കെ.കെ നായര്‍, സുഹൃത്തും ഫൈസാബാദ് സിറ്റി മജിസ്ട്രേട്ടുമായ ഗുരു
ദത്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെയാണ് 1949 ഡിസംബര്‍ 22 ന് ബാബറി
മസ്ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.
അയോധ്യ ഉറങ്ങുകയായിരുന്ന ആ രാത്രി, രാമവിഗ്രഹവുമായെത്തിയവരെ നായര്‍ അനുഗമിച്ചു
എന്നു വരെ റിപ്പോര്‍ട്ടുകളുണ്ട്. പള്ളിയുടെ സമ്പൂര്‍ണ നിയന്ത്രണം വർഗീയവാദികൾ
ഏറ്റെടുത്ത ശേഷം മാത്രമാണ് അങ്ങേയറ്റം പ്രകോപനപരമായ ഈ നടപടി ലഖ്‌നോവിലെ
മേലധികാരകിളെ നായർ അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ ഭജന ആലപിച്ചിരുന്നത്
കെ.കെ.നായരുടെ ഭാര്യ ശകുന്തള നായരുടെ നേതൃത്വത്തിലായിരുന്നു!

വിഗ്രഹം നീക്കം ചെയാനും ഹിന്ദുക്കളെ അവിടെനിന്ന് ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് യു
പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും നൽകിയ
ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിച്ച നായർ, സ്വന്തം നിലക്ക് മറ്റൊരു ഉത്തരവ്
പുറപ്പെടുവിച്ചു. രാമ വിഗ്രഹത്തിന് ദൈനംദിന പൂജാ കർമ്മങ്ങൾ നിർവഹിക്കാനായി സ്ഥിരം
പുരോഹിതനെ നിയമിക്കാനും അയാളുടെ ശമ്പളം സ്റ്റേറ്റ് നൽകണമെന്നുമായിരുന്നു ഉത്തരവ്!
ഇതിനു പുറമെ, ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ
റിസീവർ ഭരണത്തിലാക്കുകയും ചെയ്തു.

നെഹ്റുവിന്റെ ഉത്തരവിനെ തുടർന്ന് നായരെ സസ്പെന്‍ഡ് ചെയ്തെങ്കിലും കോടതിയെ സമീപിച്ച്
അദ്ദേഹം സർവീസിൽ തിരികെ കയറി. കെ.കെ നായരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍
രാമവിഗ്രഹം സ്ഥാപിക്കാനാകുമായിരുന്നില്ലെന്ന് നിരവധിയാളുകൾ
സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1952ല്‍ ഹിന്ദു മഹാസഭ സ്ഥാനാര്‍ഥിയായി ശകുന്തള നായര്‍
ഗോണ്ട മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും 1962ല്‍ ജനസംഘം ടിക്കറ്റില്‍ കെ. കെ.
നായർ യുപി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1967ല്‍ ബഹ്റെയ്ച്ച് മണ്ഡലത്തില്‍
നിന്ന് ജനസംഘം സ്ഥാനാർത്ഥിയായി ലോക്സഭയിലേക്കും ജയിക്കുകയുണ്ടായി നായർ.

ബാബരി മസ്ജിദിന് പുറമേ കാശിലെയും മഥുരയിലെയും പള്ളികൾ കൂടി സംഘപരിവാറിന്റെ ഉള്ളം
കയ്യിൽ വച്ചുകൊടുക്കാൻ ഓവർടൈം പണിയെടുത്തുകൊണ്ടിരിക്കുകയാണ് കെ കെ മുഹമ്മദ്.
അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ
ഗ്യാന്‍വാപി പള്ളിയും മഥുരയിലെ കോംപ്ലക്‌സും മുസ്ലീങ്ങള്‍ വിട്ടുകൊടുക്കണമെന്നാണ്
മംഗലൂരു ലിറ്റ് ഫെസ്റ്റിവലിലെ ‘എക്‌സ്‌കവേറ്റിംഗ് ട്രൂത്ത്’ എന്ന സെഷനില്‍
പങ്കെടുത്ത് കെ.കെ. മുഹമ്മദിന്റെ ഏറ്റവും ഒടുവിലത്തെ ഉപദേശം.

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നോ എന്ന്
പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തില്‍ താനും
ഉള്‍പ്പെട്ടിരുന്നുവെന്ന നുണ എഴുന്നള്ളിച്ചയാളാണ് ഇദ്ദേഹം. ബാബരി മസ്ജിദിന്റെ
അടിയില്‍ വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തിയിരുന്നതായി
‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തിൽ കെ കെ മുഹമ്മദ് അവകാശപ്പെട്ടിരുന്നു.

എന്നാൽ, ബി ബി ലാലിന്റെ ഉല്‍ഖനനത്തില്‍ തൂണുകളോ തൂണുകളുടെ തറകളോ കണ്ടെത്തിയെന്ന
വാദം തെറ്റാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഒരു
റിപോര്‍ട്ടിലും ഇതേക്കുറിച്ച് പറയുന്നില്ല
എ എസ് ഐ പ്രസിദ്ധീകരിച്ച ബി ബി ലാലിന്റെ റിപോര്‍ട്ടിലാവട്ടെ, കെ കെ മുഹമ്മദിന്റെ
പേര് പോലും പരാമർശിക്കുന്നില്ല.
ഉല്‍ഖനനം നടന്നത് 1976 മുതല്‍ 1979വരെയുള്ള വര്‍ഷങ്ങളിലാണ്. 1975ൽ ബിരുദാനന്തര
ബിരുദം നേടിയ മുഹമ്മദ്‌ 1976-77ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍
നിന്ന് പുരാവസ്തു ഗവേഷണത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയത്. 1978ല്‍ റിസര്‍ച്ച്
അസിസ്റ്റന്റ് ആയി നിയമിതനായ അദ്ദേഹം 1979ലാണ് ഈ പദവിയിൽ സ്ഥിരപ്പെട്ടത്. ചരിത്ര
ഡിപാര്‍ട്ട്‌മെന്റിലെ പുരാവസ്തു വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റായി നിയമിതനായ
അദ്ദേഹം ക്രമേണ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായി മാറി. 1988 വരെ ഈ പദവിയില്‍
ഉണ്ടായിരുന്ന കെ കെ മുഹമ്മദ് തുടര്‍ന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്
ഇന്ത്യയില്‍ എത്തിയത്.
1976 മുതല്‍ 79വരെ നടന്ന ബി ബി ലാലിന്റെ ഉല്‍ഖനന സംഘത്തില്‍ അദ്ദേഹം എങ്ങനെയാണ്
അംഗമാവുക? ഉല്‍ഖനന സമയത്ത് അദ്ദേഹം സംഭവ സ്ഥലം സന്ദര്‍ശിച്ചിരിക്കാനിടയുള്ള ഏക
സാധ്യത വിദ്യാര്‍ഥിയെന്ന നിലയില്‍ പ്രാക്ടിക്കലിന്റെ ഭാഗമായി ആയിരിക്കും. അത്
മൂന്നോ നാലോ ദിവസത്തേക്കു മാത്രമുള്ളതാണ്. അതിനാൽ, ബി ബി ലാലിന്റെ സംഘത്തിലെ ഏക
മുസ്ലിം അംഗമായിരുന്നു താന്‍ എന്ന അദ്ദേഹത്തിന്റെ വാദം നുണയാണ്.

സര്‍വേ പൂര്‍ത്തിയാക്കി ബി ബി ലാല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞാണ് ‘വിവാദ ഭൂമിയില്‍ ഖനനവും പര്യവേക്ഷണവും നടത്തുന്നതിനിടെ പൗരാണിക
ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിരുന്നു’ എന്ന വെളിപ്പെടുത്തല്‍ കെ കെ
മുഹമ്മദ് നടത്തുന്നത്. എന്നാല്‍, അവശിഷ്ടങ്ങള്‍ പരിശോധിച്ച ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേയിലെ മറ്റു ചില വിദഗ്ധര്‍ പറഞ്ഞത്, കണ്ടെടുക്കപ്പെട്ട സാമ്പിളുകള്‍ ഹൈന്ദവ
ക്ഷേത്രാവശിഷ്ടങ്ങളാണോ എന്നുറപ്പിച്ചു പറയാനാകില്ല എന്നായിരുന്നു.

അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്ത് എ.ഡി. 11-12
കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളില്‍ കണ്ടുവരാറുള്ള ‘പൂര്‍ണ കലശം’
കൊത്തിവച്ചിട്ടുണ്ടെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതാണ്
തെളിവെന്നും ‘മാതൃഭൂമി ബുക്‌സ്’ പ്രസിദ്ധീകരിച്ച ‘ഞാനെന്ന ഭാരതീയന്‍’ എന്ന
ഇദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. കേരളീയര്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍
ജനങ്ങളും വായിക്കേണ്ടതാണ് ഈ ആത്മകഥയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതാവട്ടെ,
സംഘപരിവാരത്തിന്റെ കണ്ണിലെ കൃഷ്ണമണിയായ ഹമീദ് ചേന്നമംഗല്ലൂരും.

കെ കെ നായർ ആരംഭിച്ച ഗൂഢ പദ്ധതിയുടെ പൂർത്തീകരണത്തിന് പരിശ്രമിക്കുന്ന കെ കെ
മുഹമ്മദിനെ സംഘപരിവാർ കൊണ്ടു നടക്കുന്നുണ്ട്. ഇദ്ദേഹം മലയാളത്തിൽ മൊഴിയുന്നത് ക്ഷണ
നേരം കൊണ്ടാണ് സംഘപരിവാർ പ്രൊഫൈലിലൂടെ ഇന്ത്യയൊട്ടുക്കും വ്യാപിക്കുന്നത്. 2019ൽ
നാഗ്പൂരില്‍ ആര്‍ എസ് എസ് സ്ഥാപകന്‍ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരം
സന്ദര്‍ശിച്ച് തന്റെ ഐക്യദാർഢ്യം കെ കെ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നല്ലോ.

നിയമവാഴ്ചയാണ് എല്ലാറ്റിനും മുകളിൽ

* Article
* India
* Indian Muslim
* Latest

MMM Reporter

January 9, 2024
0

ബിൽക്കിസ് ബാനു

ഇന്നാണ് ശരിക്കും എന്റെ പുതുവത്സര പിറവി ദിനം. ഞാൻ ആശ്വാസത്തിന്റെ കണ്ണീർ
തേങ്ങിച്ചൊരിഞ്ഞു. ഒന്നരവർഷത്തിനിടയിൽ ആദ്യമായി ഞാൻ പുഞ്ചിരിച്ചു.എന്റെ കുഞ്ഞുങ്ങളെ
കെട്ടിപ്പിടിച്ചു. പർവ്വതത്തിന്റെ കനമുള്ള ഒരു കല്ല് നെഞ്ചിൽ നിന്നും എടുത്തു
മാറ്റിയ പോലെ എനിക്ക് തോന്നുന്നു. എനിക്ക് വീണ്ടും ശ്വസിക്കാനാകുമെന്നും .
ഇങ്ങനെയാണ് നീതി അനുഭവപ്പെടുന്നത്. എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും
എല്ലായിടത്തുമുള്ള സ്ത്രീകൾക്കും എല്ലാവർക്കും തുല്യനീതി എന്നതിന്റെ ന്യായീകരണവും
പ്രത്യാശയും പ്രദാനം ചെയ്തതിന് ബഹുമാനപ്പെട്ട സുപ്രീംകോടതിയോട് ഞാൻ നന്ദി പറയുന്നു.

മുമ്പ് പറഞ്ഞത്, ഞാനിന്നും ആവർത്തിക്കുന്നു. എന്റെതു പോലുള്ള യാത്രകൾ ഒരിക്കലും
തന്നത്താൻ നിർമ്മിക്കപ്പെടുന്നില്ല. എന്റെ കൂടെ എന്റെ ഭർത്താവും കുഞ്ഞുങ്ങളും
ഉണ്ടായിരുന്നു. വെറുപ്പിന്റെ കാലങ്ങളിൽ ഒരു പാട് സ്നേഹം പകരാനും ദുർഘടസന്ധികളിൽ കൈ
പിടിക്കാനും എനിക്കെന്റെ കൂട്ടുകാർ ഉണ്ടായിരുന്നു. എനിക്ക് അസാധാരണക്കാരിയായ ഒരു
വക്കീൽ ഉണ്ടായിരുന്നു. അഡ്വക്കേറ്റ് ശോഭാ ഗുപ്ത കഴിഞ്ഞ ഇരുപത് നീണ്ട വർഷങ്ങളിൽ
എന്റെ കൂടെ അചഞ്ചലിതയായി നിന്നു. നീതി എന്ന ആശയത്തിൽ പ്രത്യാശ നഷ്ടപ്പെടാതിരിക്കാൻ
അവർ ഒരിക്കലും അനുവദിച്ചില്ല.

ഒന്നര വർഷങ്ങൾക്ക് മുമ്പ് , 2022 ആഗസ്റ്റ് 15ന് എന്റെ കുടുംബം നശിപ്പിച്ചവർക്കും
എന്റെ നിലനിൽപ്പിനെത്തന്നെ ഭീകരപ്പെടുത്തിയവർക്കും മുൻകൂർ മോചനം നൽകിയപ്പോൾ ഞാൻ
അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു.എന്റെ ശക്തിയുടെ സംഭരണി വറ്റിപ്പോയതായി എനിക്ക്
തോന്നി. ഒരു ദശലക്ഷം ഐക്യദാർഢ്യം എന്നിലെത്തിച്ചേരും വരെ. ഇന്ത്യയിലെ
ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുന്നോട്ടു വന്നു. എനിക്കൊപ്പം നിന്നു.
എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.
മുംബൈയിൽ നിന്ന് 8500 പേരും മറ്റിടങ്ങളിൽ നിന്ന് 6000 പേരും അപേക്ഷകൾ സമർപ്പിച്ചു.
10000 പേർ തുറന്ന കത്തുകളെഴുതി. കർണ്ണാടകത്തിലെ 29 ജില്ലകളിൽ നിന്നായി 40000 പേരും
അത് തന്നെ ചെയ്തു. ഈ മനുഷ്യർക്കോരോരുത്തർക്കും, എന്റെ നന്ദി. നിങ്ങൾ തന്ന
വിലമതിക്കാനാകാത്ത ഐക്യദാർഢ്യത്തിനും ശക്തിക്കും. നിങ്ങൾ എനിക്ക് പൊതുതാനുള്ള
ഇച്ഛാശക്തി തന്നു. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി
നീതി എന്ന ആശയത്തെ സംരക്ഷിച്ചു നിർത്തിയതിന് നന്ദി.

ഈ വിധിയുടെ യഥാർത്ഥപ്പൊരുൾ എന്റെ ജീവിതത്തിനും എന്റെ മക്കളുടെ ജീവിതത്തിനും വേണ്ടി
ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇന്ന് എന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന ദുഅ ലളിതമാണ്.
നിയമവാഴ്ചയാണ് എല്ലാറ്റിനും മുകളിൽ, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്.

(2002ൽ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനും അവരുടെ കുടുംബത്തിലെ 14 അംഗങ്ങളെ
മരണത്തിനും ഇരയാക്കിയതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേരെ മുൻകൂർ വിടുതൽ ചെയ്ത
വിധി റദ്ദാക്കിയ ജസ്റ്റീസ് ബി.വി. നാഗരത്നയുടേയും ജസ്റ്റീസ് ഉജ്ജ്വൽ ഭുയാന്റെയും
സുപ്രീം കോടതി ബഞ്ച് വിധി പുറത്തു വന്ന ശേഷം ബിൽക്കിസ് യാക്കൂബ്
റസൂലിന്റെ(ബിൽക്കിസ് ബാനു ) പ്രസ്താവന)

( 2024 ജനുവരി 8 )

ഗുജറാത്ത് വംശഹത്യ: ബിൽക്കീസ് ബാനുകേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്
സുപ്രീംകോടതി റദ്ദാക്കി

* Indian Muslim
* Latest
* Morality

MMM Reporter

January 8, 2024
0

ന്യൂഡൽഹി:2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബലാൽ സംഗത്തിനിരയായ ബിൽക്കീസ് ബാനുകേസിലെ
പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ
വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ
പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയത്. ഇതോടെ കേസിലെ 11 പ്രതികൾ വീണ്ടും ജയിലിലേക്ക്
പോകും.

വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്ന്
കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ
ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും
നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. തെറ്റായ
വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികൾ സമര്‍പ്പിച്ചതെന്നും കോടതി
ചൂണ്ടിക്കാട്ടി.

സുഭാഷിണി അലി, മെഹുവ മൊയ്ത്ര , രൂപ് രേഖാ വർമ , രേവതി ലോൾ എന്നിവരാണ് കേസിന്റെ നിയമ
പോരാട്ടം നടത്തിയത്.

2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും
കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷ തീരുംമുമ്പ്
വിട്ടയച്ച ബി.ജെ.പി സർക്കാർ നടപടിക്കെതിരെ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി
പറഞ്ഞത്.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ കൂവിവിളിച്ച് ജനങ്ങൾ

* Latest
* Muslim World
* Palestine

MMM Reporter

January 7, 2024
0

മാഞ്ചെസ്റ്റർ സന്ദർശനത്തിനിടെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ കൂവിവിളിച്ച് ജനങ്ങൾ.

ഗസയിൽ ഇസ്രയേൽ നടത്തുന്ന വംശ ഹത്യക്ക് കൂട്ടുനിൽക്കുന്ന ബ്രിട്ടീഷ് നടപടിയിൽ
പ്രതിഷേധിച്ചാണ് മാഞ്ചെസ്റ്റർ ജനതയുടെ പ്രതിഷേധം.

പ്രധാനമന്ത്രി ഋഷി സുനക് രാജിവെക്കണം എന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

വീഡിയോ കാണാം :-

Video Player
https://malayalam.muslimmirror.com/wp-content/uploads/2024/01/5937717337871781797.mp4

00:00
00:00
00:27
Use Up/Down Arrow keys to increase or decrease volume.

ഹിസ്ബുല്ലയുമായുള്ള യുദ്ധം പരാജയപ്പെടുമെന്ന് അമേരിക്ക

* America
* Latest
* Middle East
* Muslim World
* Palestine
* USA
* World News

MMM Reporter

January 7, 2024
0

ഹിസ്ബുല്ലയുമായുള്ള ഇസ്രായേൽ യുദ്ധം പരാജയപ്പെടുമെന്ന് അമേരിക്കയുടെ
മുന്നറിയിപ്പ്‌.

ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കില്ല എന്നാണ് അമേരിക്കൻ
ഭരണകൂടം ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹമാസുമായുള്ള യുദ്ധത്തോടെ
ഇസ്രായേൽ സൈന്യം വളരെ ദുർബലമായിരിക്കുന്നു എന്നാണ് അമേരിക്കൻ പ്രതിരോധ സേനയുടെ
വിലയിരുത്തൽ.

യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) വിലയിരുത്തൽ ഉദ്ധരിച്ച്, ഹിസ്ബുല്ലയുമായി
നേരിട്ടുള്ള പോരാട്ടത്തിൽ ഏർപ്പെടുന്നതിനെതിരെ ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ
ഇസ്രായേലി നേതാക്കൾക്ക് “സ്വകാര്യമായി” മുന്നറിയിപ്പ് നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ്
റിപ്പോർട്ട് ചെയ്തു.

ഗസയെ ആക്രമിക്കുന്നത് കാരണം ഇസ്രായേൽ സൈന്യം വളരെ നേർത്തതായിരിക്കുന്നു എന്നാണ്
പരാജയ കാരണമായി ഡി ഐ എ വിലയിരുത്തുന്നത്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു

ജാമിഅ നൂരിയ്യ; ചരിത്ര വസ്തുതകൾ

* Article
* Kerala Muslim

MMM Reporter

January 6, 2024
0

ആബിദ് അടിവാരം

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് മത ബിരുദ സർട്ടിഫിക്കറ്റ് നൽകുന്ന സുന്നി
മുസ്ലിംകളുടെ കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ്.

ആ സ്ഥാപനത്തിന്റെ സമ്മേളനത്തിൽ നിന്ന് ചിലരെ മാറ്റി നിർത്തിയതിനെക്കുറിച്ച് വലിയ
ചർച്ചകൾ നടന്നുവരികയാണ്. യഥാർത്ഥത്തിൽ ആ സ്ഥാപനത്തിന്റെ പിതാവിനെ മാറ്റി
നിർത്തിക്കൊണ്ടുള്ള ആഘോഷമാണ് കാലങ്ങളായി അവിടെ നടന്നു വരുന്നത്. സമസ്തയുടെ
സന്താനമല്ല പട്ടിക്കാട് ജാമിഅ നൂരിയ്യ, പിതാവിൻ്റെ പേര് മറച്ചു വെച്ച് കൊണ്ട്
ജാരസന്തതിയുടെ ആഘോഷമാണ് സമസ്തക്കാർ നടത്തുന്നത്, സംശയമായി അല്ലേ…?

വിശദമായിപ്പറയാം, 2024 ജനുവരി 3 മുതൽ 7 വരെ നടക്കാനിരിക്കുന്നത് ജാമിഅ നൂരിയ്യയുടെ
61 ആം വാർഷീക സമ്മേളനമാണെന്നാണ് സമസ്തക്കാർ പറയുന്നത്. അതായത് 1963 ലാണ്
പട്ടിക്കാട് ജാമിഅ നൂരിയ്യ തുടങ്ങിയത്. ആ പറയുന്നത് പൂർണ്ണമായും തെറ്റാണ്, മറ്റൊരാൾ
1955 ൽ സ്ഥാപിച്ച ജാമിഅ നൂരിയ്യ എന്ന സ്ഥാപനം അദ്ദേഹം സമസ്തക്ക് നിയമപരമായി
കൈമാറുകയായിരുന്നു. ആ ചരിത്രം എന്ത് കൊണ്ട് സമസ്ത പറയുന്നില്ല എന്നല്ലേ..?
അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്

മുസ്ലിം പണ്ഡിതന്മാർ ബിരുദമെടുക്കാൻ വേണ്ടി തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത് എന്ന
സ്ഥാപനത്തിൽ പോയിരുന്ന കാലത്ത് ഇവിടെ സമാന സ്വഭാവമുള്ള ഒരു സ്ഥാപനം ആവശ്യമുണ്ട്
എന്ന് ചിന്തിച്ചത് സമസ്ത നേതാക്കളല്ല, ഹൈദരാബാദുകാരനായ സയ്യിദ് അഹ്മദ് മുഹിയുദ്ധീൻ
നൂരിഷ ജീലാനി എന്ന സൂഫീ പണ്ഡിതനാണ്. 1955 ഏപ്രില്‍ 8 9 10 തിയ്യതികളില്‍ അദ്ദേഹം
തലശേരിയില്‍ നടത്തിയ ത്വരീഖത്ത് സമ്മേളനത്തിലാണ് ഒരു സ്ഥാപനം ആവശ്യമുണ്ടെന്ന്
പ്രഖ്യാപിക്കുന്നത്. ഉടനെ അദ്ദേഹത്തിൻ്റെ മുരീദും ധനാഢ്യനുമായ കറാച്ചി ബാപ്പുഹാജി
സ്ഥാപനത്തിന് ആവശ്യമായ ഭൂമി സംഭാവനയായി നൽകി കൊച്ചിക്കാരൻ സുലൈമാൻ ഹാജി 1100 രൂപ
സംഭാവന നൽകി, സയ്യിദ് ജീലാനിക്ക് ഹൈദരാബാദിൽ ഉണ്ടായിരുന്ന ജാമിഅ നൂരിയ്യ എന്ന
സ്ഥാപനത്തിന്റെ പേര് തന്നെ ഈ സ്ഥാപനത്തിനും പ്രഖ്യാപിച്ചു, അതേ വേദിയിൽ വെച്ച്
തന്നെ സയ്യിദ് ജീലാനി ഇകെ അബൂബക്കർ മുസ്ലിയാരെ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും
പ്രഖ്യാപിച്ചു.

ഇപ്പറഞ്ഞതിനൊക്കെ എന്താ തെളിവ് എന്നല്ലേ, അക്കാലത്ത് സമസ്തയുടെ മിക്ക പണ്ഡിതന്മാരും
സയ്യിദ് നൂരിഷാ ജീലാനിയുടെ ശിഷ്യന്മാരായിരുന്നു, അവർ അദ്ദേഹത്തെ നൂറുൽ മശായിഖ്
എന്നാണ് വിളിച്ചിരുന്നത് . സമസ്തയുടെ പ്രസിദ്ധീകരണമായിരുന്ന അൽബയാന്റെ 1955 മെയ്
ലക്കത്തിൽ മേല്പറഞ്ഞ സമ്മേളനത്തിൽ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ‘പുണ്യ
സമസ്തക്കാർ’ എഴുതിവെച്ചിട്ടുണ്ട്.

പഴയ കാലമാണ്, ഹൈദരാബാദിലുള്ള തങ്ങൾക്ക് കേരളത്തിലേക്ക് നിരന്തരം വരാനും
സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാനും ബുദ്ധിമുട്ടുണ്ട്, 1962 ൽ അദ്ദേഹം സമസ്തക്ക്
ഒരു കത്തയച്ചു, സ്ഥാപനം നിങ്ങൾ ഏറ്റെടുത്ത് നടത്തണം. തങ്ങളുടെ അഭ്യര്‍ഥന കണക്കില്‍
എടുത്ത് 30-04-1962 ല്‍ ബാഫഖി തങ്ങളുടെ വീട്ടിൽ സമസ്ത പ്രസിഡണ്ട് അബ്ദുള്‍ ബാരി
മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, കാര്യങ്ങള്‍ നൂരിശാ തങ്ങളോട്
നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനായി ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു
സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.

പ്രസ്തുത തീരുമാനപ്രകാരം ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, ബി കുട്ടി ഹസ്സന്‍ ഹാജി,
പെരിന്തല്‍മണ ബാദുഷാ ഹാജി എന്നിവര്‍ ഹൈദരബാദില്‍ എത്തി നൂരിശാ തങ്ങളുമായി ചര്‍ച്ച
നടത്തി, സ്ഥാപനവും സ്വത്ത് വകകളും ഏറ്റെടുക്കണം എന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള
കത്ത് ഔദ്യോഗിക മായി കൈപ്പറ്റി. രണ്ട് നിബന്ധനകള്‍ നൂരിഷാ തങ്ങൾ മുന്നോട്ട് വെച്ചു

(1). സ്ഥാപനത്തിന്റെ പേര് മാറ്റാന് പാടില്ല,
(2) അഹ് ലു സുന്നത്ത് വല്‍ജമാ അത്തിന്‍റെ ആദര്‍ശങ്ങളില്‍ നിന്ന് മാറാന്‍ പാടില്ല.

30/08/1962 നു ചേര്‍ന്ന സമസ്ത യോഗത്തിൽ ഇകെ അബൂബക്കർ മുസ്ലിയാരും സംഘവും നൂരിഷാ
തങ്ങളുമായി നടത്തിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുകയും കോളേജിന്‍റെ
പ്രവര്‍ത്തനങ്ങള്‍ക്കായി ആദരണീയനായ സയ്യിദ് അബ്ദുരഹിമാന്‍ ബാഫഖി തങ്ങള്‍
പ്രസിഡണ്ടും, നൂരിശാ തങ്ങള്‍ ആജീവനാന്ത വൈസ് പ്രസിഡന്റും ആയി കമ്മിറ്റിക്ക് രൂപം
നല്കി,
(കമ്മിറ്റി നിയമാവലി 1963, നാലാം ഖണ്ഡിക, വകുപ്പ്(ബി) പേജ് നമ്പര്‍ 6 ല്‍ നൂരിശാ
തങ്ങളെ ആ ജീവനാന്ത വൈസ് പ്രസിഡണ്ട് ആക്കിയ കാര്യം എഴുതിചേര്‍ത്തിട്ടുണ്ട്)
ഈ രേഖയില്‍ ഒപ്പിട്ടവര്‍,
സയ്യിദ് നൂരിശാ ജീലാനി കൊടുവായിക്കല്‍ മോയിതുട്ടി ഹാജി ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍

സ്ഥാപനം സമസ്തക്ക് കൈമാറിയ ശേഷം നടന്ന സനദ് ദാന സമ്മേളനങ്ങളിൽ മുഖ്യാതിഥിയായി
നൂരിഷാ തങ്ങളെ പങ്കെടുപ്പിച്ചിട്ടുണ്ട്.

ജാമിഅ നൂരിയക്ക് 250 ഏക്കർ ഭൂമിയും തൻ്റെ സമ്പത്തും കൊടുത്ത കറാച്ചി ബാപ്പുഹാജിയുടെ
മരണം അക്കാലത്ത് സുന്നികളെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. മരിക്കുമ്പോൾ ശൈഖ്
തൻ്റെ അടുത്തുണ്ടാവണം എന്നൊരാഗ്രഹം ബാപ്പു ഹാജി ശൈഖിനോട് പറയുകയും ശൈഖ്
ഉണ്ടാകുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നത്രെ…

കറാച്ചി ബാപ്പു ഹാജി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹൈദരാബാദിൽ നിന്ന്
നൂരിഷാ തങ്ങൾ എത്തുകയും മരിക്കുമ്പോൾ അടുത്തിരുന്ന് കലിമ ചൊല്ലിക്കൊടുക്കുകയും
ചെയ്തു എന്നത് ചരിത്രം. ആ ചരിത്രം പുണ്യ സമസ്തക്കാർ തന്നെ രേഖപ്പെടുത്തി
വെച്ചിട്ടുണ്ട്.

പുണ്യ സമസ്തയുടെ ജിഹ്വയായ സുന്നിടൈംസ് മഹാനായ ബാപ്പു ഹാജിയുടെ അന്ത്യ നിമിഷത്തെ
കുറിച്ചത് ഇങ്ങനെയാണ്…

“…മരിക്കുന്നതിന് ഏതാനും നിമിഷം മാത്രം മുമ്പ് തന്റെ സമീപത്തെത്തിച്ചേർന്ന
ഹൈദരാബാദിലെ സയ്യിദ് നൂരിഷാ തങ്ങൾ മന്ത്രിച്ചു കൊടുത്ത വെള്ളം അദ്ദേഹം വലിച്ചു
കുടിച്ചു.പിന്നെ ആ മുഖത്തു ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല .നൂരിഷാ തങ്ങൾ
ചൊല്ലിക്കൊടുത്ത കലിമ അദ്ദേഹം വ്യക്തമായി ഏറ്റു ചൊല്ലി, അതോടെ എല്ലാവരെയും
ദുഖത്തിലാഴ്ത്തിക്കൊണ്ട് ആ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു…
ഇന്നാലില്ലാഹി…

കറാച്ചി ബാപ്പു ഹാജിയ്ക്ക് നൂരിഷാ തങ്ങളുമായുള്ള ആത്മീയബന്ധവും മരണം സന്ദർഭത്തിൽ
ശൈഖ് അവർകൾ ബാപ്പു ഹാജിയുടെ അടുത്ത് എത്തിയതും ജാമിഅ നൂരിയ്യ വിദ്യാർത്ഥി സംഘടനയായ
നൂറുൽ ഉലമ സ്റ്റുഡന്റസ് അസോസിയേഷൻ 1973-ലെ വാർഷിക പതിപ്പായ അൽമുനീറിൽ ‘മരിച്ചാലും
മറയാത്ത മഹാപുരുഷൻ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ സുവ്യക്തമായി
പരാമർശിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്.

“..നൂറുൽ മശാഇഖ് നൂരിഷാ തങ്ങളുടെ ത്വരീഖതിൽ വിശ്വസിച്ച് നിർവിഘ്‌നം അതിന്റ
നിബന്ധനകൾ അനുഷ്ഠിച്ച്പോന്ന സ്മര്യപുരുഷന്റെ മരണവേളയിൽ അവിചാരിതമായി തന്റെ ശൈഖ്
അവിടെ ഹാജരാകുകയും കലിമത്തുതൗഹീദ് ചൊല്ലിക്കൊടുക്കുകയും വെള്ളം കൊടുക്കുകയും ചെയ്തു
സ്ഥലം വിട്ടത് ഒരത്ഭുത സംഭവം തന്നെയാണ്..”
(അൽമുനീർ 1973 വാർഷികപതിപ്പ് )

ബാപ്പു ഹാജിയുടെ വഫാത്തിന് ശേഷം ജാമിഅ നൂരിയ്യ പഠിതാവായ മാത്തൂർ മുഹമ്മദ്‌
മുസ്‌ലിയാർ എഴുതിയ ഒരു മർസിയത് പട്ടിക്കാട് റഹ്മാനിയ മസ്ജിദിൽ വളരെ കാലം എഴുതി
സൂക്ഷിച്ചിരുന്നു.
അതിൽ മരണസമയത്ത് നൂറുൽ മശാഇഖ്(റ) എത്തിയതിനെ കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്…

“വ ശൈഖുഹു ശൈഖു നൂരിഷാഹു ഖദ് ഹളറ,
ഇൻദഹ്തിളാരിൻ ലിതൽഖീനിൻ വഇൻഹാലി”

(അർത്ഥം: അദ്ദേഹത്തിന്റെ ശൈഖ് നൂരിഷാ തങ്ങളാണ്, അദ്ദേഹത്തിന്റെ മരണസമയത്ത് കലിമ
ചൊല്ലിക്കൊടുക്കാനും വെള്ളം കൊടുക്കാനുമായി ശൈഖ് ഹാജരായി.

(പ്രത്യേകം ശ്രദ്ധിക്കുക, നൂരിഷാ തങ്ങൾ പറന്ന് വന്നതല്ല, തിരൂർ റയിൽവെ സ്റ്റേഷനിൽ
ഇറങ്ങിയ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത് കിളിയമണ്ണിൽ മൊയ്തു ഹാജിയാണ്, അർദ്ധരാത്രി
മൊയ്തു ഹാജിയുടെ കാറിലാണ് നൂരിഷാ തങ്ങൾ കറാച്ചി ബാപ്പുഹാജിയുടെ വീട്ടിലേക്ക് പോയത്,
1966 ൽ നടന്ന സംഭവമാണ്. ഔലിയാക്കൾ വിമാനം പറപ്പിക്കുന്ന കഥ അന്തരീക്ഷത്തിൽ ഉള്ളത്
കൊണ്ട് ഓർമിപ്പിച്ചതാണ്.)

ബാപ്പുഹാജി സമസ്തക്കല്ല ഭൂമി കൊടുത്തത്, നൂരിഷാ തങ്ങൾക്കാണ്. തങ്ങളാണ് പിൽകാലത്ത് ആ
വസ്തു സമസ്തക്ക് കൈമാറിയത്.

സ്ഥാപനത്തിന്റെ യഥാർത്ഥ ശില്പിയുടെ പേര് പോലും പറയാതെ അദ്ദേഹത്തിൻ്റെ പേരിൽ ഒരു
ഫാതിഹ പോലും ഓതാതെ പുണ്യ സമസ്ത ജാമിഅയുടെ സമ്മേളനം നടത്താൻ ഒരു കാരണമുണ്ടാകുമല്ലോ…

ഉണ്ട്, ആ കാരണം ആശയപരമാണ്.

ജാമിഅ നൂരിയ്യ തുടങ്ങുമ്പോൾ നൂരിഷാ തങ്ങൾക്ക് ഒരാശയം ഉണ്ടായിരുന്നു. പണ്ഡിതൻമാർ
പണിയെടുത്ത് ജീവിക്കണം, സമുദായത്തിൽ പൗരോഹിത്യം വളരരുത്. ജാമിഅയുടെ കൂടെ തൊഴിൽ
പരിശീലന കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കണം, പണ്ഡിതരെല്ലാം തൊഴിലെടുത്ത് ജീവിക്കണം, മതം
ജീവനോപാധിയാക്കരുത്.
പള്ളി മുറികളിൽ ഇരുന്നല്ല, സാധാരണക്കാരുടെ കൂടെ ജോലിയെടുത്ത് അവരുടെ കൂടെ ജീവിച്ച്
വേണം മതം പഠിപ്പിക്കേണ്ടത്.

ഇസ്ലാമിലെ ഏറ്റവും വലിയ പണ്ഡിതരില്‍ ഒരാള്‍ , നാലാം ഖലീഫ യായിരുന്ന അല്ലിയ്യുബ്നു
അബീതാലിബ് (റ) ആയിരുന്നു, പ്രവാചകന്‍ (സ) പറഞ്ഞത് ഞാന്‍ വിജ്ഞ്ജാനത്തിന്റെ
പട്ടണമാണ് അതിലേക്കുള്ള കവാടം അലിയാണ് എന്നാണ്. അത്ര വലിയ മഹാൻ ആയിരുന്ന അലി (റ)
ഒരു ജൂതന്‍റെ തോട്ടത്തില്‍ ജോലിയെടുത്താണ് കുടുംബം പുലര്‍ത്തിയത്. മഹാനായ പണ്ഡിതൻ
ഇമാം ശാഫി (റ) ക്ക് സാമ്പത്തീക ബുദ്ധിമുട്ട് വന്നപ്പോൾ പ്രസംഗപരമ്പര നടത്തുകയല്ല
പണമുണ്ടാക്കാൻ പട്ടാളത്തിൽ ജോലിയെടുക്കുകയായിരുന്നു.

ഈ ആശയം സമസ്തക്കാര്ക്ക് പിടിച്ചില്ല, അവർ ഫൈസി ബിരുദത്തെ പള്ളിയിൽ പണിയെടുക്കാനുള്ള
തൊഴിലധിഷ്ഠിത കോഴ്സാക്കി വളർത്തിക്കൊണ്ടു വന്നു, അതിൽ അതൃപ്തി പറഞ്ഞു കൊണ്ടിരുന്ന
നൂരിഷാ തങ്ങളെ അവർ നൈസായി തട്ടി. നൂരിഷാ തങ്ങളുടെ വിശ്വാസത്തിൽ പ്രശ്നമുണ്ടെന്ന്
സാധാരണക്കാരോട് പറഞ്ഞു, ജാമിഅയിൽ നിന്ന് ആ പേര് മായ്ച്ചു കളഞ്ഞു. സമസ്തയിലെ
പണ്ഡിതന്മാരെ ഇവർ തന്നെ പറയുന്നത് വലിയ മഹാന്മാരും ധിഷണാ ശാലികളും എന്നാണ്. നീണ്ട
ഇരുപത്തഞ്ച് വർഷം സഹവസിച്ച ശേഷമാണോ ഇകെ അബൂബക്കർ മുസ്‌ലിയാർ ഉൾപ്പടെയുള്ള മഹാ
പണ്ഡിതന്മാർക്ക് നൂരിഷാ തങ്ങളുടെ വിശ്വാസത്തിന് പ്രശ്നമുണ്ടെന്ന് മനസ്സിലായത്..?
നിരന്തരമായി സഹവസിക്കുകയും ബൈഅത്ത് ചെയ്യുകയും വേദികളിൽ ആനയിക്കുകയും ചെയ്ത
അദ്ദേഹത്തിൽ നിന്നുള്ള അനുഭവങ്ങൾ എഴുതുകയും പ്രസംഗിക്കുകയും ‘നൂറുൽ മശായിഖ്’ എന്ന്
അഭിസംബോധന ചെയ്യുകയും ചെയ്ത വ്യക്തിയെ മനസ്സിലാക്കാൻ 25 വർഷം വേണ്ടി വന്ന
നിങ്ങളൊക്കെ എന്ത് പണ്ഡിതന്മാരാണ് എന്ന ചോദ്യം ചോദിക്കാനുള്ള ശേഷി ഖൗമിനില്ല എന്ന്
ഉറപ്പുള്ളത് കൊണ്ട് പുണ്യ സമസ്തക്കാർക്ക് പൗരോഹിത്യത്തിന്റെ വിളനിലമായി ജാമിഅയെ
നിലനിർത്താൻ കഴിഞ്ഞു,

നൂരിഷാ തങ്ങൾ ആഗ്രഹിച്ചപോലെ ഒരു സ്‌ഥാപനമായിരുന്നു അതെങ്കിൽ കേരളത്തിലെ
മുസ്ലിംകളുടെ ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ ?ഇന്ന് മത-ഭൗതീക-പ്രൊഫഷണൽ
വിദ്യാഭ്യാസമൊക്കെ ഒന്നിച്ചു പഠിപ്പിക്കേണ്ടതുണ്ടെന്ന് സമുദായത്തിന്
മനസ്സിലായിട്ടുണ്ട്, ഇക്കാര്യം പക്ഷെ നൂരിഷാ തങ്ങൾ മുക്കാൽ നൂറ്റാണ്ടു മുമ്പ്
പറഞ്ഞതാണെന്നോർക്കുക.

ജാമിഅ നൂരിയ്യയിൽ ഇപ്പോൾ നടക്കുന്ന അടിയൊക്കെ കോമഡിയാണ്, ആത്മവഞ്ചകരുടെ കൂടാരത്തിൽ
നിന്ന് പുറത്ത് വരുന്ന ചാരിത്ര്യ പ്രസംഗങ്ങളാണത്.

ജേർണലിസം നാഗരികതയുടെ കണ്ണാടി – പഞ്ചാബ് ഹരിയാന ഹൈക്കോടതി

* India
* Latest
* Legal

MMM Reporter

January 6, 2024
0

ചണ്ഡീഗഢ് : ജേർണലിസം നാഗരികതയുടെ കണ്ണാടിയും അന്വേഷണാത്മക പത്രപ്രവർത്തനം അതിന്റെ
എക്‌സ്‌റേയുമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി.

ഹരിയാന മുൻ എഡിജിപി (സിഐഡി ) പരം വീർ രതി ഫയൽ ചെയ്ത മാനനഷ്ടകേസിൽ ഇന്ത്യൻ
എക്സ്പ്രസ്സ് റെസിഡന്റ് എഡിറ്റർക്കും മറ്റുള്ളവർക്കുമെതിരായ സമൻസ് റദ്ദ്‌
ചെയ്തുകൊണ്ടുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിലാണ് കോടതിയുടെ പരാമർശം.
ഏതൊരു ജനാധിപത്യത്തിന്റെയും നാലാം തൂണാണ് പത്രപ്രവർത്തനം. ഒരു പത്രപ്രവർത്തകനെന്ന
നിലയിൽ, പൗരന്മാരോടുള്ള വിശ്വസ്തതയാണ് റിപ്പോർട്ടറുടെ പവിത്രമായ കടമ, ജസ്റ്റിസ്
അനൂപ് ചിറ്റ്കര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ധീരരായ പത്രപ്രവർത്തകർ വിവിധ
തരത്തിലുള്ള പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്, സർക്കാർ ഏജൻസികൾ ,സ്വാധീനമുള്ള
പാർട്ടികൾ , ഗ്രൂപ്പുകൾ എന്നിവയുടെ സമ്മർദ്ദം അടക്കം പലതരത്തിലുള്ള
പ്രതിബന്ധങ്ങളാണ് പത്രപ്രവർത്തകർ നേരിടുന്നത് , അത്തരം പത്രപ്രവർത്തകർക്ക്
നിർഭയമായി വാർത്ത റിപ്പോർട്ട് ചെയ്യാൻ കോടതിയുടെ സംരക്ഷണം ആവശ്യമാണ്‌ ,
പ്രത്യാകിച്ച് ഭരണഘടനാ കോടതികളുടെ, അതിനാൽ എല്ലാ കോടതികളും അത്തരം ധീരരായ
മനുഷ്യരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ കൂടുതൽ ജാഗ്രതയും സജീവവും ആയിരിക്കണം –
ഹൈക്കോടതിയുടെ വിശദമായ ഉത്തരവിൽ പറയുന്നു.

ഇസ്രായേൽ ബന്ധം നിലനിർത്തുമെന്ന് യുഎഇ

* Latest
* Middle East
* Muslim World
* World News

MMM Reporter

January 6, 2024
0

ദുബായ്:   അനിവേശ രാഷ്ട്രമായ ഇസ്രായേലുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനുള്ള
തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.

“യുഎഇ തന്ത്രപരമായ തീരുമാനമെടുത്തിരിക്കുന്നു, തന്ത്രപരമായ തീരുമാനങ്ങൾ
ദീർഘകാലത്തേക്കുള്ളതാണ്,” – യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്
പറഞ്ഞു.
ബുധനാഴ്ച ദുബായിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

“ഏത് തന്ത്രപരമായ തീരുമാനവും ഒന്നിലധികം തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നതിൽ
സംശയമില്ല, ഞങ്ങൾ ഒരു പ്രധാന തടസ്സം നേരിടുകയാണ്, അത് കൈകാര്യം ചെയ്യണം.” –
നയതന്ത്ര ഉപദേഷ്ടാവ് പറഞ്ഞു .

123...5Page 1 of 5

© Newspaper WordPress Theme by TagDiv